Sunday, September 25, 2011

പ്രണയസാഫല്യം

നീണ്ട അഞ്ചു വര്‍ഷത്തെ സംഭവബഹുലമായ ഒരു പ്രണയത്തിന് തിരശീല വീണു. 
അവനും അവളും ഒന്നായി..
സന്തോഷം അലതല്ലുന്ന ആ ശുഭമുഹൂര്‍ത്തത്തിനു പങ്കാളിയാകുവാന്‍ സാധിച്ചില്ലെങ്കിലും

എന്‍റെ മനസ്സ്‌ എന്നും അവരോടോപ്പമുണ്ടായിരുന്നു എന്ന വസ്തുത എന്നെ സന്തോഷവാനാക്കുന്നു.
അവരെ ഒന്ന് നേരില്‍ കാണാന്‍ ആശംസ കൈമാറുവാന്‍ ഒരുപാടാഗ്രഹമുണ്ടെങ്കിലും ഈ 

അവസ്ഥയില്‍ എനിക്കൊന്നിനും നിവൃത്തിയില്ലാതെ പോയി.
എന്നിരുന്നാലും വീട്ടുകാരുടെയും ബന്ധുമിത്രാതികളുടെയും എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് 
സ്നേഹത്തിന്റെ പുതിയ വഴിത്താരകളിലെയ്ക്ക് അവളുടെ കൈ പിടിച്ചുകൊണ്ടു നടന്നു പോകാന്‍ 
ധൈര്യം കാണിച്ച എന്റെ ആത്മസുഹൃത്തിനു ആയിരമായിരം അഭിവാദ്യങ്ങള്‍.

  • സന്തോഷം അലതല്ലുന്ന ആ വാര്‍ത്ത ഞാന്‍ പക്ഷെ അറിഞ്ഞത് അവരുടെ വിവാഹം കുടുംബക്ഷേത്രത്തില്‍ വച്ച് നടന്നു രണ്ടു മൂന്നു ദിവസം പിന്നിട്ടതിന് ശേഷം മാത്രം ആണെങ്കിലും ഞാന്‍ ഇന്നോരുപാട് ആനന്ദിക്കുന്നു.
  • എന്‍റെ കലാലയ ജീവിതത്തില്‍ എന്‍റെ സ്വന്തം ക്ലാസ്സില്‍ നിന്നും സംഭവിക്കുന്ന മൂന്നാമത്തെ പ്രണയസാഫല്യം. അതില്‍ ഒരു പ്രണയം മാത്രം ഒരു സീനിയര്‍ ജൂനിയര്‍ പ്രണയം ആയിരുന്നെങ്കിലും ഇതില്‍ നിന്നും അവനെയും ഒഴിവാക്കാന്‍ സാധ്യമല്ല
  • നീണ്ട അന്ച്ചുവര്‍ഷത്തിനോടുവില്‍ പ്രണയം പൂവണിഞ്ഞു വിവാഹമായി ഒരു താലിമാലയുടെ രൂപത്തില്‍ അവരെ എതിരേല്‍ക്കുമ്പോള്‍ അവരുടെ പ്രണയ രഥം ലകഷ്യത്തിലെത്തിചെരാന്‍ 
    സഹകരിച്ച അവരെ സഹായിച്ച എന്‍റെ സഹപാഠികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നു ഞാന്‍
  • എനിക്കിനിയും എന്തൊക്കെയോ പറയാനുണ്ട് പക്ഷെ വാക്കുകള്‍ ബന്ദ്‌ പ്രഖ്യാപിച്ചു സായുധ സമരവുമായി എന്‍റെ തൊണ്ടയില്‍ ഇരുന്നു ജയ് വിളിക്കുന്നു. സമരം ശാന്തമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ നിര്‍ത്തുന്നു

No comments:

Post a Comment