Sunday, April 15, 2012

സ്വപ്നം


ഞാന്‍ സ്വപ്നം, ആരും കാണാന്‍ കൊതിയ്ക്കുന്ന സ്വപ്നം.

വര്‍ണ്ണശബളമായ എന്നെ നേടുവാന്‍ വേണ്ടി പണത്തിന്‍റെയും, പ്രണയത്തിന്‍റെയും, കാമത്തിന്‍റെയും  മഴയില്‍ക്കുളിച്ച് പലരും എന്നെ തേടുന്നു.
തിരഞ്ഞു തിരഞ്ഞ് ഒടുവില്‍ നിരാശയുടെ ചെളിക്കുണ്ടുകളില്‍ എനിക്കുവേണ്ടി മുങ്ങി ഉഴറുന്നവരുടെ ഒരു വലിയ കൂട്ടം എന്നെ ശപിക്കുന്നു.
പ്രതീക്ഷവറ്റിയവര്‍ എന്നെപ്രതി ആത്മാഹുതി ചെയ്യുന്നു.

അറിഞ്ഞിരുന്നില്ല ഞാന്‍ ഇതൊന്നും. എനിക്ക് കാലുകള്‍ ഇല്ല എന്നെ ആഗ്രഹിക്കുന്നവരുടെ അരികിലേയ്ക്ക് പറന്നെത്തുവാന്‍ ചിറകുകളും ഇല്ല.
നിങ്ങള്‍ എന്‍റെ അരികിലേയ്ക്ക് വന്നെന്നെ സ്വീകരിക്കുന്നതിനു വേണ്ടി ആണ് ഞാന്‍ കാത്തിരിക്കുന്നത്...

Wednesday, April 11, 2012

മിന്ന്

ഇന്നലെ ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു.

കുറെ നാള്‍ ആയി ഇങ്ങനെ പറയണം പറയണം എന്ന് വിചാരിക്കുന്നു.
ഇന്നലെ എല്ലാം പറയാന്‍ ഒരു സന്ദര്‍ഭം ഒത്തു വന്നു.

അങ്ങനെ ഞാന്‍ അമ്മയോട് ആദ്യം ആ കാര്യം അങ്ങവതരിപ്പിച്ചു.

"അമ്മേ വയസ്സ് കൂടി കൂടി വരുന്നു. ഒരു വിവാഹത്തെപറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങി...."

ഉടനെ അമ്മ മൊഴിഞ്ഞു " ആഹാ നല്ല കാര്യം. പക്ഷേ ...ഞാന്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല..." 

നിശബ്ദമായ കുറച്ചു നിമിഷങ്ങള്‍ക്ക്‌ ശേഷം അമ്മ ഫോണ്‍ അപ്പന് കൈമാറി.

അപ്പന്‍ അങ്ങേതലയ്ക്കല്‍. "മകനേ, നിന്നോട് അപ്പന്‍ നിന്‍റെ ഇരുപത്തി ഒന്നാം വയസ്സില്‍ കെട്ടിക്കോ എന്ന് പറഞ്ഞതല്ലേ?,
നിന്നെ പെണ്ണും കാണിച്ചു.., 

നീയല്ലേ രായ്ക്ക് രാമാനം പെട്ടിയും കിടക്കയും എടുത്ത്‌, സൗദിയിലേയ്ക്ക്‌ പോയത്‌... അന്ന് നിന്‍റെ ഡയലോഗ് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. കാശ് സമ്പാദിച്ചേ മിന്നു കേട്ടൂ എന്ന് പറഞ്ഞ നിനക്കിപ്പോള്‍ എന്നതാ ഇങ്ങനെ തോന്നാന്‍.??

സമ്പാദ്യം ഒന്നും ആയിട്ടില്ല മോന്‍ ഒരു രണ്ട് വര്‍ഷം കൂടി ക്ഷമിക്കു... ഓക്കേ?"

അപ്പനോട് ഒക്കെ പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ കുറെ നേരം കിടന്നു ആലോചിച്ചു.



നഷ്ടസ്വപനങ്ങളെ തഴുകി തലോടി ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

ഇന്ന് രാവിലെ ദാണ്ടെ വീട്ടീന്നു ഫോണ്‍, കല്യാണ ആലോചനയുമായി എന്‍റെ പ്രോഡ്യുസര്‍.. (അപ്പന്‍))  എങ്ങോട്ടോ പോയിരിക്കുന്നു എന്ന്.

അങ്ങനെ എന്‍റെ കൂട്ടുകാരന്‍ വീണ്ടും പറഞ്ഞു "ആ, ഏതോ ഒരു വീട്ടിലെ പാവം പെണ്‍കുട്ടി.. 



ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാ എന്ന് കരുതി സമാധാനിക്കാം... 
അല്ലെങ്കില്‍ തന്നെ കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്നല്ലേ?"

പുല്ല് ഇനി അവനോടു ഞാന്‍ ഒരു കാര്യവും പറയില്ലെന്ന് തീരുമാനിച്ചു.

സത്യം

സത്യങ്ങള്‍ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു,
ശ്യൂന്യതയില്‍ ഞാന്‍ മീന്‍പിടിക്കാന്‍ ഇറങ്ങും
സങ്കുചിതങ്ങള്‍ വികസിച്ച് വിജ്രുംബിച്ചു നില്‍ക്കുമ്പോള്‍ അവയെ നോക്കി
പുച്ഛത്തോടെ,
പ്രണയം മുറിച്ച് കിലോയ്ക്ക് പത്തിന് വില്‍ക്കും.
എന്‍റെ ആത്മവിസ്ഫോടനങ്ങള്‍ ബഹിസ്ഫുരണങ്ങള്‍ ആയി എന്നെ നോക്കി
കോക്രി കാട്ടുമ്പോള്‍, മുഖം പൊത്തി കരയാതെ ഞാന്‍ അവയോട് പൊരുതി
തോല്‍ക്കും.
തോല്‍വി എന്‍റെ സന്തതസഹചാരി ആണെങ്കിലും അവനെ ഞാന്‍
വെറുക്കുന്നു.
വെറുത്ത് വെറുത്ത് അവസാനം അതൊരു കൊലപാതകത്തിലേക്ക് എന്നെ
നയിക്കുമ്പോള്‍ ഞാന്‍ ഏകാന്തപഥികന്‍ ആയ ഒരു ആന്യന്‍ ആകുന്നു.
ഇനിയും യുധക്കളങ്ങളില്‍ രക്തം വാര്‍ന്നൊലിക്കുന്ന ഈ
പ്രക്രിയയില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു.

Monday, April 9, 2012

കുഞ്ഞിക്കിളി

രണ്ടു മാസങ്ങള്‍ക്ക് മുന്‍പ്‌ കൊല്‍ക്കത്തയിലുള്ള എന്റെ സുഹൃത്ത് എന്നോട് ജി മെയില്‍ വഴി ചോദിച്ചു, ഞാന്‍ ക്രിസ്ത്യന്‍ ആണോ എന്ന്. അതെ എന്നും കാര്യം എന്താണെന്നും ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അവന്റെ കൂട്ടുകാരന്‍റെ ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയെപറ്റി ആയിരുന്നു. വിവാഹ തട്ടിപ്പ് വീരന്‍ ആയിരുന്ന അയാള്‍ ഒരു മകള്‍ ഉണ്ടായ ശേഷം നിഷ്കരുണം അവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ കഥ.

ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഫീലിങ്ങ്സ്‌ ഒന്നും തന്നെ തോന്നിയില്ല. പക്ഷെ അവന്‍ ആ കൊച്ചു മകളുമായി ഇടപെട്ട സന്ദര്‍ഭത്തെ അത്രയധികം സന്തോഷത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും അത്ഭുതമായി, കാരണം എന്നും നിരാശയും ടെന്ഷനും നിറഞ്ഞ ഒരു ജീവിതത്തിന്‍റെ ഉടമയാണവന്‍.അവനില്‍ ഇത്രയധികം സന്തോഷം ഉണ്ടാക്കിയ ആ കൊച്ചു മിടുക്കിയെ ഒന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.ഒടുവില്‍ എനിക്ക് അവന്‍ അയച്ചു തന്ന ആ സുന്ദരികുട്ടിയുടെ മുഖം പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങളെ നിയന്ത്രണ വിധേയമാക്കി കളഞ്ഞു. ഉറക്കത്തില്‍ അവളുടെ കൊഞ്ചിയുള്ള ചിരികള്‍ എന്നെ ഉണര്‍ത്തി. അവന്‍റെ ഉറക്കവും അതുമൂലം നഷ്ടപെട്ടു തുടങ്ങി. സ്ഥിരം പാതിരായ്ക്ക് ഞാന്‍ അവനെ ഫോണില്‍ വിളിച്ച് ഓരോന്ന് സംസാരിക്കുവാന്‍ തുടങ്ങി..

അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം അവന്‍റെ വീട്ടില്‍ വന്ന ആ കുട്ടിയോടും അവളുടെ അമ്മയുമായും എനിക്ക് വീഡിയോ ചാറ്റില്‍ കാണാനും സംസാരിക്കാനും സാധിച്ചു.സംസാരിക്കുവാന്‍ പോലുമായിട്ടില്ലാത്ത ആ പൊന്നുമോള്‍ ഇഗ്ഗ ഇഗ്ഗ എന്നൊക്കെ പറഞ്ഞ് എന്നോടെന്തോക്കെയോ സംസാരിച്ചു.അന്ന് രാത്രി എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞ് നിനക്ക് ആ കുഞ്ഞിനെ വേണം എന്നുണ്ടോ എന്ന്. സത്യമായും ഞാന്‍ അവനോടു പറയാന്‍ ആഗ്രഹിച്ചു പോയ ഒരു കാര്യമായിരുന്നു അത്.ഒന്നും നേടാനാവാത്ത എനിക്ക് ആ കൊച്ചു കുട്ടി എന്തല്ലമോ ആയി തീര്‍ന്നിരുന്നു. ഒടുവില്‍ കഥ അവളുടെ അമ്മയെ കല്യാണം കഴിക്കുന്ന അവസ്ഥയില്‍ വരെ കൊണ്ടെത്തിച്ചു. എന്‍റെ വീടുകാര്‍ക്കും സമ്മതം.

പക്ഷെ സ്വപ്നങ്ങളെ തകര്‍ത്തടിച്ചുകൊണ്ട് അവളുടെ സഹോദരന്‍ വിലങ്ങു തടിയായി. ഇത്രയും ദൂരം ഉള്ളതുകൊണ്ട് അവന്‍ ഒരു നിലയ്ക്കും സമ്മതിക്കുന്നില്ല. 

പോരാത്തതിന് അവര്‍ക്ക്‌ മലയാളം അറിയുകയും ഇല്ല. എന്‍റെ വീട്ടില്‍ അപ്പനും ഞാനും ഒഴിച്ചാല്‍ പിന്നെല്ലാര്‍ക്കും ഹിന്ദിയും അറിയില്ല.അങ്ങനെ അതും അവിടെ തീര്‍ന്നു.

സ്വര്‍ണ്ണ കൊലുസണിഞ്ഞ, മുന്നില്‍ മുളച്ച രണ്ടു പുതുപല്ലുകള്‍ കാട്ടി അവള്‍ ചിരിച്ചുകൊണ്ട് ഇന്നും എന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് വിസ്വസിക്കുവാനെ എനിക്ക് കഴിയൂ. അവളുടെ അമ്മയും. 

എന്‍റെ മനസ്സ് പറയുന്നു. അവരിനിയും തിരിച്ചു വരും എന്നിലേയ്ക്ക്......ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഫീലിങ്ങ്സ്‌ ഒന്നും തന്നെ തോന്നിയില്ല. പക്ഷെ അവന്‍ ആ കൊച്ചു മകളുമായി ഇടപെട്ട സന്ദര്‍ഭത്തെ അത്രയധികം സന്തോഷത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും അത്ഭുതമായി, കാരണം എന്നും നിരാശയും ടെന്ഷനും നിറഞ്ഞ ഒരു ജീവിതത്തിന്‍റെ ഉടമയാണവന്‍.അവനില്‍ ഇത്രയധികം സന്തോഷം ഉണ്ടാക്കിയ ആ കൊച്ചു മിടുക്കിയെ ഒന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.ഒടുവില്‍ എനിക്ക് അവന്‍ അയച്ചു തന്ന ആ സുന്ദരികുട്ടിയുടെ മുഖം പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങളെ നിയന്ത്രണ വിധേയമാക്കി കളഞ്ഞു. ഉറക്കത്തില്‍ അവളുടെ കൊഞ്ചിയുള്ള ചിരികള്‍ എന്നെ ഉണര്‍ത്തി. അവന്‍റെ ഉറക്കവും അതുമൂലം നഷ്ടപെട്ടു തുടങ്ങി. 

സ്ഥിരം പാതിരായ്ക്ക് ഞാന്‍ അവനെ ഫോണില്‍ വിളിച്ച് ഓരോന്ന് സംസാരിക്കുവാന്‍ തുടങ്ങി..
അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം അവന്‍റെ വീട്ടില്‍ വന്ന ആ കുട്ടിയോടും അവളുടെ അമ്മയുമായും എനിക്ക് വീഡിയോ ചാറ്റില്‍ കാണാനും സംസാരിക്കാനും സാധിച്ചു.സംസാരിക്കുവാന്‍ പോലുമായിട്ടില്ലാത്ത ആ പൊന്നുമോള്‍ ഇഗ്ഗ ഇഗ്ഗ എന്നൊക്കെ പറഞ്ഞ് എന്നോടെന്തോക്കെയോ സംസാരിച്ചു.അന്ന് രാത്രി എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞ് നിനക്ക് ആ കുഞ്ഞിനെ വേണം എന്നുണ്ടോ എന്ന്. സത്യമായും ഞാന്‍ അവനോടു പറയാന്‍ ആഗ്രഹിച്ചു പോയ ഒരു കാര്യമായിരുന്നു അത്.ഒന്നും നേടാനാവാത്ത എനിക്ക് ആ കൊച്ചു കുട്ടി എന്തല്ലമോ ആയി തീര്‍ന്നിരുന്നു. ഒടുവില്‍ കഥ അവളുടെ അമ്മയെ കല്യാണം കഴിക്കുന്ന അവസ്ഥയില്‍ വരെ കൊണ്ടെത്തിച്ചു. എന്‍റെ വീടുകാര്‍ക്കും സമ്മതം.

പക്ഷെ സ്വപ്നങ്ങളെ തകര്‍ത്തടിച്ചുകൊണ്ട് അവളുടെ സഹോദരന്‍ വിലങ്ങു തടിയായി. ഇത്രയും ദൂരം ഉള്ളതുകൊണ്ട് അവന്‍ ഒരു നിലയ്ക്കും സമ്മതിക്കുന്നില്ല. പോരാത്തതിന് അവര്‍ക്ക്‌ മലയാളം അറിയുകയും ഇല്ല. എന്‍റെ വീട്ടില്‍ അപ്പനും ഞാനും ഒഴിച്ചാല്‍ പിന്നെല്ലാര്‍ക്കും ഹിന്ദിയും അറിയില്ല.അങ്ങനെ അതും അവിടെ തീര്‍ന്നു.
സ്വര്‍ണ്ണ കൊലുസണിഞ്ഞ, മുന്നില്‍ മുളച്ച രണ്ടു പുതുപല്ലുകള്‍ കാട്ടി അവള്‍ ചിരിച്ചുകൊണ്ട് ഇന്നും എന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് വിസ്വസിക്കുവാനെ എനിക്ക് കഴിയൂ. അവളുടെ അമ്മയും. 

എന്‍റെ മനസ്സ് പറയുന്നു. അവരിനിയും തിരിച്ചു വരും എന്നിലേയ്ക്ക്......ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഫീലിങ്ങ്സ്‌ ഒന്നും തന്നെ തോന്നിയില്ല. പക്ഷെ അവന്‍ ആ കൊച്ചു മകളുമായി ഇടപെട്ട സന്ദര്‍ഭത്തെ അത്രയധികം സന്തോഷത്തോടെ അവതരിപ്പിക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കും അത്ഭുതമായി, കാരണം എന്നും നിരാശയും ടെന്ഷനും നിറഞ്ഞ ഒരു ജീവിതത്തിന്‍റെ ഉടമയാണവന്‍.അവനില്‍ ഇത്രയധികം സന്തോഷം ഉണ്ടാക്കിയ ആ കൊച്ചു മിടുക്കിയെ ഒന്ന് കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി.ഒടുവില്‍ എനിക്ക് അവന്‍ അയച്ചു തന്ന ആ സുന്ദരികുട്ടിയുടെ മുഖം പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങളെ നിയന്ത്രണ വിധേയമാക്കി കളഞ്ഞു. ഉറക്കത്തില്‍ അവളുടെ കൊഞ്ചിയുള്ള ചിരികള്‍ എന്നെ ഉണര്‍ത്തി. അവന്‍റെ ഉറക്കവും അതുമൂലം നഷ്ടപെട്ടു തുടങ്ങി. സ്ഥിരം പാതിരായ്ക്ക് ഞാന്‍ അവനെ ഫോണില്‍ വിളിച്ച് ഓരോന്ന് സംസാരിക്കുവാന്‍ തുടങ്ങി..
അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം അവന്‍റെ വീട്ടില്‍ വന്ന ആ കുട്ടിയോടും അവളുടെ അമ്മയുമായും എനിക്ക് വീഡിയോ ചാറ്റില്‍ കാണാനും സംസാരിക്കാനും സാധിച്ചു.

സംസാരിക്കുവാന്‍ പോലുമായിട്ടില്ലാത്ത ആ പൊന്നുമോള്‍ ഇഗ്ഗ ഇഗ്ഗ എന്നൊക്കെ പറഞ്ഞ് എന്നോടെന്തോക്കെയോ സംസാരിച്ചു.അന്ന് രാത്രി എന്‍റെ സുഹൃത്ത് എന്നോട് പറഞ്ഞ് നിനക്ക് ആ കുഞ്ഞിനെ വേണം എന്നുണ്ടോ എന്ന്. സത്യമായും ഞാന്‍ അവനോടു പറയാന്‍ ആഗ്രഹിച്ചു പോയ ഒരു കാര്യമായിരുന്നു അത്.ഒന്നും നേടാനാവാത്ത എനിക്ക് ആ കൊച്ചു കുട്ടി എന്തല്ലമോ ആയി തീര്‍ന്നിരുന്നു. ഒടുവില്‍ കഥ അവളുടെ അമ്മയെ കല്യാണം കഴിക്കുന്ന അവസ്ഥയില്‍ വരെ കൊണ്ടെത്തിച്ചു. എന്‍റെ വീടുകാര്‍ക്കും സമ്മതം.
പക്ഷെ സ്വപ്നങ്ങളെ തകര്‍ത്തടിച്ചുകൊണ്ട് അവളുടെ സഹോദരന്‍ വിലങ്ങു തടിയായി. ഇത്രയും ദൂരം ഉള്ളതുകൊണ്ട് അവന്‍ ഒരു നിലയ്ക്കും സമ്മതിക്കുന്നില്ല. പോരാത്തതിന് അവര്‍ക്ക്‌ മലയാളം അറിയുകയും ഇല്ല. എന്‍റെ വീട്ടില്‍ അപ്പനും ഞാനും ഒഴിച്ചാല്‍ പിന്നെല്ലാര്‍ക്കും ഹിന്ദിയും അറിയില്ല.അങ്ങനെ അതും അവിടെ തീര്‍ന്നു.
സ്വര്‍ണ്ണ കൊലുസണിഞ്ഞ, മുന്നില്‍ മുളച്ച രണ്ടു പുതുപല്ലുകള്‍ കാട്ടി അവള്‍ ചിരിച്ചുകൊണ്ട് ഇന്നും എന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് വിസ്വസിക്കുവാനെ എനിക്ക് കഴിയൂ. അവളുടെ അമ്മയും. 

എന്‍റെ മനസ്സ് പറയുന്നു. അവരിനിയും തിരിച്ചു വരും എന്നിലേയ്ക്ക്......