Saturday, September 17, 2011

നിര്‍വികാരത


മനുഷ്യന്റെ സകല ശക്തിയും ചോര്‍ന്നു പോകുന്ന സന്ദര്‍ഭങ്ങള്‍ അവന്‍ തന്‍റെ മനോബലത്തിന്‍റെ ആവനാഴികളില്‍ ശേഖരിച്ചു വച്ചിരിക്കുന്ന എല്ലാ ആയുധങ്ങളും നിഷ്പ്രഭമായി എതിര്‍ത്തു നില്ക്കാന്‍ ശേഷിയില്ലാതെ രണാങ്കണത്തില്‍ തളര്‍ന്നു വീണു പോകുമ്പോള്‍
അങ്ങനെ ശക്തി ക്ഷയിച്ചു ചിറകുകള്‍ തളര്‍ന്നു പോയ ദേശാടന പക്ഷി ആയിപോകരുത് ഞാന്‍ എന്ന് എന്‍റെ മനസ്സിനെ പറഞ്ഞു ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിപ്പിക്കുമ്പോളും
എന്‍റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതെന്താണ്
അതെന്‍റെന്‍റെ മനോബലം ചോര്‍ത്തികളയുന്നു....
നടുക്കടലില്‍ എനിക്ക് പറക്കാന്‍ സാധിക്കാതെ വന്നാല്‍ ഞാന്‍ ഈ നീലിമയില്‍ അലിഞ്ഞു ചേരേണ്ടി വരില്ലേ....
എന്‍റെ  സപ്ത നാഡികളും എന്‍റെ അധീനതയില്‍ നിന്നും കൈവിട്ടു പോയിരിക്കുന്നു
എന്‍റെ ഹൃദയസ്പന്ദനം പോലും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല
അറിയാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ പെരുമഴയില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടിയെ പോലെ എന്‍റെ മനസ്സിനെ വലയം ചെയ്തിരിക്കുന്ന ചോദ്യ ചിഹ്നങ്ങള്‍ക്ക് മുന്നില്‍ പതറിയതും വിറയ്ക്കുന്നതുമായ കാലുകളോടെ നില്‍ക്കുവാന്‍ എനിക്ക് ആവുന്നില്ല
എനിക്ക് ഇനി തിരിച്ചു വരാന്‍ ഒരുപാട് സമയം വേണം
എന്‍റെ മുറിവുകള്‍ കരിഞ്ഞുണങ്ങി, ഞാന്‍ പഴയ രൂപത്തിലെയ്ക്കും, സ്വഭാവത്തിലെയ്ക്കും തിരിച്ചു വരുവാന്‍ എത്ര യുഗാന്തങ്ങള്‍
കൂട്ടം തെറ്റിയ കുഞ്ഞാടിനെ പോലെ അറിയാത്ത പാതകളിലൂടെ എന്തിനോ വേണ്ടി അലയുന്ന എന്‍റെ സഹയാത്രികരുടെ പാതയില്‍ ഞാന്‍ എത്തിചെരില്ല
എന്‍റെ ചര്മങ്ങളും രോമ കൂപങ്ങളും പൊഴിഞ്ഞു ഞാന്‍ പുതിയ രൂപം പ്രാപിക്കാന്‍ എത്ര നാള്‍
കാലത്തിന്‍റെ നീണ്ട യവനികയ്ക്കുള്ളില്‍ മറഞ്ഞു പോകാന്‍ എന്‍റെ ജീവനെ ഞാന്‍ അനുവദിക്കില്ല
എന്‍റെ ശക്തിയുടെ സര്‍വസ്വരൂപത്തെ എന്‍റെ വിശ്വരൂപത്തെ ഞാന്‍ തിരിച്ചു കൊണ്ട് വരും
അതുപക്ഷെ നിങ്ങളുടെ നയനങ്ങള്‍ക്ക് ഗോജരമാകില്ല
എനിക്ക് നിങ്ങളോടുള്ള ഇഷ്ടം ഒരിക്കലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്
പക്ഷെ വേര്‍പിരിയല്‍ അനിവാര്യമായ ഒരു അവസാനം നമ്മുടെ ഈ സ്നേഹ ബന്ധങ്ങള്‍ക്കിടയില്‍ ഞാന്‍ കാണുന്നു
എല്ലാം നല്ലത് തന്നെ ഇഷ്ടപെടുന്നതും വെറുക്കുന്നതും
പക്ഷെ ഒരു വെറുക്കപെട്ടവന്‍റെ മനോവേധനകള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ
അവന്‍ എങ്ങിനെ ഇങ്ങനെ ആയി എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ
അവന്‍റെ മനോവേധനകള്‍
അവനെ മറ്റുള്ളവര്‍ അവഗണിക്കുമ്പോള്‍ അവന്‍റെ മനസ്സിന്‍റെ നേര്‍ത്ത തേങ്ങലുകള്‍
അവന്റെ കണ്ണില്‍ നിന്നടര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക് തീക്കനലിനെക്കാള്‍ താപം ഉള്ളത് നിങ്ങള്‍ക്ക്‌ അറിയാമോ?
അതവന്‍റെ കണ്ണിലൂടെ ഒഴുകി കവിളിനെ കരിയിച്ചു കൊണ്ട് ഒഴുകി നിലത്ത് വീഴുമ്പോള്‍
അവനനുഭവിക്കുന്ന അസഹനീയമായ വേദന..............

കാലം വീണ്ടും വസന്തം വിരിച്ചു കടന്നുപോകുന്ന ഈ വഴിയരികില്‍ നമ്മള്‍ തമ്മില്‍ കണ്ടു മുട്ടിയാല്‍
എന്നെ നീ തിരിച്ചറിഞ്ഞാല്‍ പോലും മുഖം തിരിച്ചു എന്നെ കണ്ടിട്ടും കാണാതെ പോകുന്ന നിന്‍റെ മുഖം ഞാന്‍ കാണുന്നു.

മറിച്ച് നിന്നെ തിരിച്ചറിയാതെ ഞാന്‍ നടന്നകലുമ്പോളും...

അറിഞ്ഞിട്ടും അറിയാതെ എന്നെ പിരിഞ്ഞ നിന്നെ നോക്കി കണ്ണ് നീര്‍ വാര്‍ക്കില്ല ഞാന്‍..

എന്‍റെ കണ്ണില്‍ വിരഹത്തിന്‍റെ വേര്‍പിരിയലിന്‍റെ ആര്‍ദ്രഭാവങ്ങള്‍ നീ കാണില്ല..

കാരണം നിനക്ക് സുവ്യക്തം....

നിന്‍റെ മനസ്സാക്ഷിയോട് ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരങ്ങള്‍ നിനക്ക് ലഭിക്കും..

കൈവിരലുകള്‍ നിന്‍റെ നേര്‍ക്ക്‌ ചൂണ്ടപെടാതിരിക്കാന്‍ നീ നിന്‍റെ മനസ്സിനെ ചങ്ങലയില്‍ കാത്തു സൂക്ഷിക്കു.....

1 comment:

  1. നിനക്ക് എന്താടാ വയ്യേ ..? കുറച്ചു ചൂട് കഞ്ഞിവെള്ളം എടുക്കട്ടെ ..

    ReplyDelete