Sunday, September 11, 2011

പ്രേരണയാല്‍ പ്രവര്‍ത്തിക്കുന്നത് യന്ത്രങ്ങളാണ്. ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചു ആ മഹാ കവി സാഗര്‍ വള്ളത്തോള്‍ വള്ളം തുഴഞ്ഞു എന്റെ കടത്തിലൂടെ പിഴച്ച്ചുപോയാ ആര്‍ദ്രതയെ അവളുടെ തേങ്ങലുകളെ തെങ്ങാക്കുലകള്‍ കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ആ മഹത്ത വ്യക്തിയുടെ കാലടികള്‍ പിന്തുടര്‍ന്ന് ഈ മഹാ മേരുക്കളുടെ ഇരുമ്പഴികളില്‍ പരോള്‍ കാംഷിച്ചു കിടക്കുന്ന ആ മുഖം ഞാന്‍ കണ്ടു. പ്രസന്നമായ ആ മുഖത്ത് ദുഖത്തിന്റെ നീരുറവകള്‍ പൊട്ടിപുറപ്പെടുന്നത് കണ്ട നിമിഷം ഞാനെന്‍റെ നയനങ്ങളെ പിന്‍വലിച്ചു. മാസ്മരിക ശക്തിയുള്ള ആ നയനങ്ങള്‍ എന്നെ കാര്‍ന്നു തിന്നുമോ എന്ന് ഞാന്‍ ശങ്കിച്ചുപോയി.


 എന്‍റെ സര്‍ഗ ചേതനകളെ വിയര്‍പ്പ്, കഫം, മൂത്രം , ശുക്ലം, ചര്‍ദ്ദില്‍, അമേധ്യം എല്ലാം ചേര്‍ത്ത് കൂട്ടി കുഴച്ചു നാല് നേരം മ്രിഷ്ടാനം വെട്ടി വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി വച്ച് കിടക്കുന്ന ഇവനെ ആ പേര് തന്നെ വിളിക്കണം. അല്ലെങ്കില്‍ ഈ പാതാളത്തിന്‍റെ പടിവാതില്‍ക്കല്‍ ഞാനും കീലെരിയും കൂടി ഇവിടേയ്ക്ക് കയറി വരുന്നവരെ ഘോഷ്ടി കാണിച്ചു ഓടിക്കും പെണ്‍കുട്ടികള്‍ ആണേല്‍ അവരെ സര്ഗ്ഗചെതനയുടെ അടുപത്തു വച്ച് പെരുംബാവൂര്‍ക്ക് പറഞ്ഞയക്കും


ഭ്രാന്തന്മാരെ ആരും സൃഷ്ടിക്കുന്നില്ല കാലത്തിന്റെ ക്രമാതീതമായ മാറ്റങ്ങള്‍ക്കനുസരിച്ച് മന്ശ്യര്‍ ഭ്രാന്തന്മാരാകുന്നു... അനക്കും പിരാന്ത് ഉണ്ട്


ചെന്തെങ്ങിന്‍ കുലകള്‍ ആടുമെന്നു പറയുന്നതുപോലെ മണ്ടപോയ തെങ്ങിന്‍ തൈ ആയി ജീവിതം പാഴാക്കാതെ നിന്‍റെ മനസ്സിനെ ജീവസ്സും ആരോഗ്യവുമുള്ള പുതിയ ഒരു ശരീരത്തിലേയ്ക്ക് കടത്തിവിടണം.
ചിന്താശക്തിയും പ്രവര്‍ത്തനക്ഷമതയും ഉള്ള ഒരു ശരീരത്തിലേയ്ക്ക്. പൂര്‍ണ്ണ ആരോഗ്യവാനായി നീ തിരിച്ചു വരുമ്പോള്‍ എന്‍റെ കണ്ണുകളില്‍ പൊടിയുന്ന കണ്ണുനീരിന് വെധനകളെക്കാള്‍. ആത്മ സംതൃപ്തിയും സന്തോഷവും ആണെന് നീ മനസ്സിലാക്കണം. നിന്‍റെ കഴിവില്‍ ആത്മാര്തതയില്‍ ഞാന്‍ ഈ ലോകത്തെ നോക്കികാണുന്നു



എനിക്ക് ഇനിയും പ്രണയിക്കണം നിന്നെ നിന്‍റെ ഒട്ടിയ കവിളും നരവന്നു തുടങ്ങിയ മുടിയിനകളും ചുളുങ്ങിയ തോളികളും ഒന്നും എനിക്ക് പ്രശ്നമല്ല,,, നിന്നെ നോക്കി നിന്‍റെ കൊഴിഞ്ഞു പോയ പല്ലിടകളിലൂടെ നീ മോണകാട്ടി മോണാലിസ സ്റ്റൈലില്‍ വനവിധനത്തു നോക്കി ചിരിക്കുമ്പോള്‍ ഐസ് ക്രീം നുണഞ്ഞു കൊണ്ട് ഈ ഇടവഴികളിലൂടെ എന്‍റെ പ്രിയതമയുടെ കൈ പിടിച്ചു നടന്നു പോകുന്ന ഞാന്‍ വീല്‍ ചെയറില്‍ ഇരുന്നു ഭൂതകാലം അയവിറക്കുന്ന നിന്നെ നോക്കി പല്ലിളിച്ചുകൊണ്ട് അവളെ എന്നോട് ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു...
മധുരപ്രതികാരത്തിന്റെ നിറവില്‍ ഞാന്‍ ആനന്ദിക്കുന്നു.

എന്‍റെ പ്രണയം "പ്രാണയം മരിക്കുന്നില്ല നീ മരിക്കും" എന്ന തത്വചിന്തയില്‍ അധിഷ്ടിതമായ സാംസ്കാരിക നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ശകലങ്ങള്‍



ധുന്യതയുടെ അന്തരാളങ്ങളില്‍ എന്‍റെ കൈ പിടിച്ചു ഈ കടത്തും കടന്നു ഏഴാം കടലിനക്കരെ മുത്തുതേടിപോകാന്‍ നീയും എന്‍റെ 
കൂടെയുള്ളപ്പോള്‍ ധുന്യതയുടെ ചെമ്മീന്‍ നമുക്ക് ഒരുമിച്ചു ചുട്ടു തിന്നാം


കാഷായ വസ്ത്രം ധരിച്ച കാപലികന്മാര്‍, തങ്ങളുടെ നഗ്ന നേത്രങ്ങല്‍ക്കൊണ്ട് ശിഷ്യഗണങ്ങളുടെ അന്തരാത്മാവിലെക്കും മറ്റും നോക്കുന്നതിനെക്കാള്‍ അവരണിഞ്ഞിരിക്കുന്ന ആ വസ്ത്രത്തിന്‍റെ മഹിമയെക്കാള്‍ മഹത്തരം ആണ് അടിവസ്ത്രം ധരിക്കാത്ത എന്‍റെ കീറിയ കിറ്റെക്സ് കൈലി എന്നാ നഗ്ന സത്യം നീ മനസ്സിലാക്കി എന്നെ സ്നേഹിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു

No comments:

Post a Comment