Monday, September 12, 2011

കറുത്ത വാവ് (രാജ രാജേശ്വരി അധോലോകം)

മിഥുന മാസത്തിലെ ഒരു കറുത്ത വാവ്.

സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞു പതിനൊന്നു മിനിറ്റ് പതിനൊന്നു സെക്കന്‍ഡ്‌.
ഇരുട്ടത്ത് അവിടവിടെ അരണ്ട വെളിച്ചങ്ങള്‍ കാണുന്ന ഒരു ഭീമാകാരനായ കെട്ടിടം നില്‍ക്കുന്നു.
അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ ഒന്നും ഞാന്‍ ഇങ്ങനെ ഒരു കെട്ടിടം ഇന്ത്യയില്‍ ഉള്ളതായി പഠിച്ചിട്ടില്ല.
ഇത് വല്ല പാവപെട്ടവന്‍റെ കൊട്ടാരമാകുമോ ??
അതോ പട്ടിണിപാവങ്ങളുടെ വിശപ്പ്‌ കൊട്ടാരമോ ??
ഇനി വല്ല വേശ്യകളുടെ ആലയം ആയിരിക്കുമോ ??

അല്പം ഭയപ്പാടോടെ ഒരു കൂറ്റന്‍ ഡ്രാക്കുള കോട്ടയെ പോലെ നില്‍കുന്ന ആ കെട്ടിടത്തിനു ബാക് ഗ്രൌണ്ട് മ്യൂസിക്‌ നല്‍കുന്ന ചീവീടുകളും, ചെന്നായ്ക്കളും ചിറകിട്ടടിച്ചുപറന്നുയരുന്ന കടവാതിലുകളുടെ ചിറകടി ശബ്ദങ്ങളും ആ വമ്പന്‍ കെട്ടിടത്തിന്‍റെ ഭീകരതയ്ക്ക് മാറ്റ് കൂട്ടുന്നു
അടുക്കും തോറും അകപ്പെട്ടു പോകുന്ന ആ പഴയ കൊട്ടാരത്തിന്‍റെ അകത്തളങ്ങളില്‍ ആരൊക്കെയോ സ്വയം മറന്നു ചിരിക്കുകയും ചിന്ധിപ്പിക്കുകയും ചെയ്യുന്നു.
പടിവാതില്‍ക്കല്‍ പൊളിഞ്ഞു വീഴാറായ ഒരു നെയിം ബോര്‍ഡ്‌ അതില്‍ ആംഗലേയത്തിലും മലയാളത്തിലും എഴുതി പിടിപ്പിച്ചിരിക്കുന്ന വാകുകള്‍ക്ക് ചോരയുടെ ചുവപ്പ് നിറം.

"അധോലോകം" ആ പേരിനെ അന്വര്തമാക്കികൊണ്ട് രണ്ടു വവ്വാലുകള്‍ ചിറകടിച്ചു അതിന്റെ മട്ടുപാവിലേക്ക് പോയി.

അധോലോകത്തിന്‍റെ പൊടീ പിടിച്ച മട്ടുപ്പാവിലിരുന്നു പട്ടചാരയവും ചുട്ട ഓണക്ക ചെമ്മീനും അകത്തക്കുന്ന കുമാരേട്ടന്‍ എന്തോ ഒരനക്കം കേട്ട് തിരിഞ്ഞു നോക്കി "എന്റെ പൂഞ്ഞാര്‍ ഭഗവതി "എന്ന് വിളിച്ചുകൊണ്ട് അങ്ങേരു ഫോതം കെട്ടു തറയില്‍ വീണു.

എന്തോ വീണ ശബ്ദം കേട്ട സാഗര്‍ കോട്ടപ്പുറം അടുപ്പില്‍ വച്ച മീന്‍പോലും നോക്കാതെ ഇറങ്ങി ഓടി അടുക്കളയും കഴിഞ്ഞു മതിലും കഴിഞ്ഞിട്ടും നില്കാതെ ഓടിയ സാഗര്‍ അവസാനം ഒരു മരത്തില്‍ പിടിച്ചു നിന്ന് കിതച്ചുകൊണ്ട് ചുറ്റും നോക്കി. ഇരുട്ടില്‍ രണ്ടു കണ്ണുകള്‍ തന്റെ നേരെ പാഞ്ഞു വരുന്നു എല്ലാം കഴിഞ്ഞു വെന്നു വിചാരിച്ചു കണ്ണടച്ച് നാമം ജപിച്ചുകൊണ്ടിരുന്ന സാഗറിന്‍റെ കോട്ടപ്പുറം അടിച്ചു പോളിച്ചുകൊണ്ട് "എന്താ സഗരേട്ടാ അവിടെ ഒരു ഒച്ച കേട്ടതെന്നു ചോദിച്ച പോപ്പിയുടെ കണ്ണുകളിലെ ഭയം കണ്ടു പേടിച്ച സാഗര്‍ കൈകാലുകള്‍ തളര്‍ന്നു നിലത്തിരുന്നു.

കോട്ടയുടെ മട്ടുപ്പാവില്‍ ഓര്മ വീണ്ടെടുത്ത കുമാരേട്ടന്‍ നോക്കിയപ്പോള്‍ ദാണ്ടെ കിടക്കുന്നു ഒരു വലിയ വാള്. ഇതാര് വച്ചു???
സംശയത്തിന്‍റെ മൂടുപടലങ്ങള്‍ നിറച്ച മനസ്സുമായി ഒരു പെഗ്ഗിനു വേണ്ടി കുപ്പി തിരഞ്ഞപ്പോള്‍ അതും കാലി.......
ഇതില്‍ ബാക്കിയുണ്ടായിരുന്ന ചാരായം ഏതു തെണ്ടിയാ കുടിച്ചതെന്നു മനസ്സില്‍ പ്രാകി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോള്‍ മൂലയില്‍ പഴന്തുണി കിടക്കുന്ന പോലെ വാളില്‍ കിടന്നുരുളുന്ന കീലേരി അച്ചുവിനെ കാലുകൊണ്ട് തൊഴിച്ചുമാറ്റി ഗോവണിയിറങ്ങി പോകുന്ന കുമാരേട്ടന്റെ മനസ്സില്‍ ആത്മസങ്ങര്‍ഷതിന്റെ അലയൊലികള്‍.....

സന്തോഷ്‌ പാണ്ടി തന്‍റെ കോന്ത്രന്‍ പല്ലുകള്‍ പുറത്തുകാട്ടി കൂര്‍ക്കം വലിച്ചുറങ്ങുന്നു.
ഇവനുറങ്ങുമ്പോളെങ്കിലും ഈ പല്ലൊന്നു അകത്തേയ്ക്ക് വച്ചു കൂടെ എന്ന് ഉറക്കെ ഉല്‍ഘോഷിച്ചുകൊണ്ട് മകന്‍റെ തലയില്‍ തലോടിക്കൊണ്ട് അടുക്കളയെ ലക്‌ഷ്യമാക്കി നടന്നകലുന്ന ഗഫൂര്‍ക്കയുടെ ലുങ്കിയുടെ ഓട്ടവീണ അകത്തളങ്ങളില്‍ ഏതോ വള്ളിനിക്കാര്‍ വിമ്മിഷ്ടപെടുന്ന സങ്കടകരമായ അവസ്ഥ

ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം നഷ്ടപെട്ടത്????????????

No comments:

Post a Comment