Wednesday, August 31, 2011

പൊറോട്ടയും പ്രവാസിജീവിതവും

പൊറോട്ട പ്രവാസി ജീവിതത്തിന്റെ അതിന്‍റെ അന്തസത്തയെത്തന്നെ മാറ്റി മറിച്ചു
കാലം കോലം വരച്ചപ്പോള്‍ എവിടെ നിന്നോ ഉല്‍ഭവിച്ച പൊറോട്ട.
പ്രവാസിയുടെ ആഹാരങ്ങളില്‍ ഒരു പക്ഷെ ഏറ്റവും പ്രിയപ്പെട്ടതും വേണ്ടപ്പെട്ടതുമായ ഒരു അവശ്യവസ്തു.
ഒരു റിയാല്‍ അല്ലെങ്കില്‍ ഒരു ദിര്‍ഹം കൊടുത്തു രണ്ടോ മൂന്നോ പൊറോട്ട വാങ്ങി കഴിക്കുമ്പോള്‍ പ്രവാസി അനുഭവിക്കുന്ന ആത്മ നിര്‍വൃതി. കൂട്ടത്തില്‍ തലേന്നത്തെ പുളിച്ച സാമ്പാറോ മറ്റോ ഉണ്ടെങ്കില്‍ കാര്യം കുശാല്‍....
അങ്ങിനെ പൊറോട്ട തിന്നു ജീവിക്കുന്ന എത്ര ലക്ഷം പ്രവാസികള്‍....
സ്വന്തം ജന്മഗേഹത്തിന്‍റെ സ്മരണകളില്‍ മുഴുകി ജീവിതം തള്ളിനീക്കുന്ന മെഴുക് തിരികള്‍.
ജീവിതം ഇനിയുമിനിയും ഉരുകി ഉരുകി തീരുവാന്‍ വിധിക്കപ്പെട്ട ഹധഭാഗ്യര്‍..
നാട്ടില്‍ ലീവിന് വരുമ്പോള്‍ അത്തര്‍ പൂശി ഗമയോടെ നടക്കുന്ന അവന്‍റെ മനസ്സില്‍ വേദനയുടെ മൂടുപടലം മാത്രമായി നടക്കുന്ന മനുഷ്യക്കോലങ്ങള്‍.
സ്വന്തം കുടുംബത്തിന്‍റെ ഉന്നമനത്തിനും പുരോഗതിക്കുമായി നാടുകടന്നവര്‍.
ഏതാണ്ട് നീണ്ട മുപ്പത്തഞ്ച്‌ വര്‍ഷങ്ങളോളം പ്രവാസ്സജീവിതം നയിച്ച ഒരു സുഹൃത്ത്‌ തന്‍റെ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്നുവെന്ന വാര്‍ത്ത ആഹ്ലാദവും സന്തോഷഭരിതവുമായിരുന്നു.
എയര്‍ പോര്‍ട്ടില്‍ ഞങ്ങളെ നോക്കി സന്തോഷവും എന്നാല്‍ സഹോദരങ്ങളെ പിരിയുന്ന വേദനയും നിറഞ്ഞ മിഴികളോടെ ഞങ്ങളെ നോക്കി കൈ വീശി കാണിക്കുന്ന ആ പാവം മനുഷ്യന് ഇനിയെങ്കിലും കുറച്ചു മനസ്സമാധാനവും സന്തോഷവും നല്‍കണമേയെന്നു സര്‍വേശ്വരനോട് പ്രാര്തിച്ചുപോയ നിമിഷങ്ങള്‍.

ആറു മാസക്കാലം വേണ്ടി വന്നില്ല തിരിച്ചു പുതിയ വിസയില്‍ ആ മനുഷ്യന്‍ ഇങ്ങോട്ട് വരാന്‍.
"വീട്ടിലാര്‍ക്കും എന്നെ ആവശ്യമില്ലെടാ, എന്‍റെ മാസാമാസം മുടങ്ങാതെ വരുന്ന ചെക്ക് വാങ്ങുമ്പോള്‍ മാത്രമേ അവര്‍ക്കൊക്കെ സന്തോഷം വരൂ" ഇതല്ലെടാ നമ്മുടെ സ്വര്‍ഗം ഇവിടെ ജീവിക്കാനല്ലെടാ സുഖം എന്നും പറഞ്ഞു കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്ന ചുടുകണ്ണുനീര്‍ തുള്ളികള്‍ ഞാന്‍ കാണാതിരിക്കുവാന്‍ പാട് പെടുന്ന ജോസേട്ടന്‍റെ ആ മുഖം എന്‍റെ മനസ്സിലെ മറക്കാത്ത ഓരോര്മ്മയാണ്. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും അയാള്‍ ഈ മണലാരണ്യത്തില്‍ ജോലി ചെയ്യുന്നു. വാര്‍ധക്യകാല അസുഖങ്ങള്‍ ബാധിച്ചിട്ടും ഞാന്‍ ഇന്നും ചെറുപ്പക്കാരന്‍ ആണെന്ന് പറഞ്ഞു ഓടി നടക്കുന്ന ഒരു നല്ല മനുഷ്യന്‍.

ഇതൊരു കഥയല്ല ജീവിത യാതര്ത്യങ്ങളെ ഞാന്‍ തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ഇടറുന്ന മനസ്സോടെയും കണ്ണുനീരോടും കൂടി ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങള്‍ക്കും ഇങ്ങനെയൊരു സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്.
നീറിപുകയുന്ന പ്രവാസികള്‍ക്കിടയില്‍ ഞാനും ഒരു പ്രവസിയാണെന്ന് ഓര്‍മിക്കുക
ഒരിക്കല്‍ ജോസ് ചേട്ടനെപ്പോലെ എന്‍റെ കഥയും നിങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം..

എകാന്തമീ സായന്തനം

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....

Saturday, August 27, 2011

ലക്ഷ്മി


ഇന്ന് വെളുപ്പിന് ഞാന്‍ കണ്ട ഒരു സ്വപ്നം....

അതിന്‍റെ വെളിച്ചത്തില്‍ ഞാന്‍ മെനഞ്ഞെടുത്ത കുറെ സങ്കല്‍പ്പങ്ങള്‍....

ഒരു ബ്രാഹ്മണ കുടുംബം..
മൂന്ന് അംഗങ്ങള്‍. സഹകരണ ക്ലിപ്തം വഹ അക്കൌണ്ടന്‍റ് ആയി ജോലി നോക്കുന്ന ഹരി നാരായണന്‍ നമ്പൂതിരിയും രണ്ടു സഹോദരിമാരും.
മൂത്തവള്‍ ലക്ഷ്മി (വയസ്സ് 20) ഒരു പാവം അമ്പലവാസി. താലി കെട്ടി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിധവയായവള്‍. ജ്യോത്സ്യന്‍റെയും മറ്റുള്ള ബന്ധുമിത്രാതികളുടെയും പദ്ധപ്രശ്നത്തിലും തീരുമാനങ്ങളിലും ജാധക ദോഷം തലയില്‍ കുറിക്കപ്പെട്ട ഹധഭാഗ്യ.
ആ ഇല്ലത്തിന്‍റെ ഇരുട്ടറകളില്‍, ജീര്‍ണ്ണിച്ചു തുടങ്ങിയ പാരമ്പര്യങ്ങളുടെ കൂടെ സ്വന്തം ജീവിതം സ്വയം ഹോമിക്കാന്‍ വിധിക്കപ്പെട്ടവള്‍
ഇളയവള്‍ സൂര്യപ്രിയ (വയസ്സ് 17) +2 വിന് പഠിക്കുന്നു. വായാടി. മിടുക്കിയും ആര്‍ക്കും ഇഷ്ടപെടുന്നവളുമായ ഒരു കൊച്ചു സുന്ദരി.
ഇവരുടെ കുടുംബസുഹൃത്ത്‌ ഈ പാവം ജോ. ഞാന്‍ ഈ മുഖങ്ങള്‍ ഒന്നുമെന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. സ്വപ്നത്തിന്നു എന്ത് കുന്തം. ആരെ വേണമെങ്കിലും കാണാമല്ലോ?

ഞാന്‍ എങ്ങിനെ ഇവരുടെ കുടുംബ മിത്രമായി ഗള്‍ഫ്‌കാരന്‍ എങ്കിലും എന്നാണ് ഞാന്‍ നാട്ടില്‍ സ്ഥിരതമാസ്സം ആക്കിയത്.. ഒരു പിടിയുമില്ല..

ഇനിയാണ് സ്വപ്നത്തിലെ പ്രസക്ത ഭാഗങ്ങള്‍.

ഞാന്‍ ഒരു ലൊടുക്ക് ബൈക്കും കൊണ്ട് ഇല്ലത്തിന്‍റെ പടി കടന്നു വരുന്നു. ഇല്ലം അതിന്‍റെ പഴയ പ്രതപത്തോട് കൂടി പടിപ്പുരയും ചവിട്ടു പടികളും ഒക്കെ ഉള്ളതാണെങ്കിലും കല്ലുകൊണ്ട് പണ്ട് പൂര്‍വികര്‍ കെട്ടിയുണ്ടാക്കിയ മതിലില്‍ കുറച്ചു ഭാഗം തുരന്നുമാറ്റി വാഹനം അത്യാവശ്യത്തിനു ഒരു കാര്‍ അല്ലെങ്കില്‍ ഒരു ഓടോ റിക്ഷയ്ക്ക് സുഖമായി കടന്നു പോകാവുന്ന രീതിയില്‍ വെട്ടിയുണ്ടാക്കിയ ഒരു വാതില്‍.
ആ വാതില്‍ കടന്നു എന്‍റെ ചകടം കരിയിലകള്‍ വീണു പുളകിതയായ ഭൂമിയിലൂടെ ആ വലിയ ഇല്ലത്തിന്‍റെ മുന്‍വശത്ത്‌ രാജകീയമായി എന്‍റെ വാഹനം പാര്‍ക്ക് ചെയ്ത് ഞാന്‍ ആ പുഷ്പക വിമാനത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി ചവിട്ടു പടിയില്‍ കാലെടുത്തുവയ്ക്കും മുന്‍പ്.
"കയറരുത്" എന്ന ഒരു ആജ്ഞ എന്‍റെ കാതുകളില്‍ വന്നലച്ചു ഭയന്നു പിന്മാറി അടിതെറ്റി ചകടത്തിന്‍റെ മുകളിലൂടെ മറിഞ്ഞു വീഴുന്ന എന്നെ നോക്കി ചിരിക്കുന്ന ലക്ഷ്മിയുടെ മുഖം കണ്ടപ്പോള്‍ ഓടി ചെന്ന് കവിളില്‍ ഒരു അടി കൊടുക്കാനാണ് തോന്നിയതെങ്കിലും മുഖം വീഴ്ചയുടെ ചളിപ്പ് മാറ്റാന്‍ ആവാതെ ഒരു വളിച്ച ചിരിയായിരുന്നു അവള്‍ക്ക് സമ്മാനിച്ചത്.

ഞാന്‍: എന്താ പ്രശ്നം ലക്ഷ്മി? ഇന്ന് വല്ല പൂജയോ മറ്റോ ഉണ്ടോ?

ലക്ഷ്മി: ആവോ നിക്കറിയില്ല ഇയാളെ പറ്റിച്ചത് സൂര്യയാ അവളോട്‌ ചോദിക്കു.
അകത്തേയ്ക്ക് തിരിഞ്ഞു നടക്കുന്ന അവളെ നോക്കി അല്ല ഹരി ഇല്ലാത്ത സ്ഥിതിക്ക് ഇനി അകത്ത് കടന്നു ആ ഇളയ കുസൃതിയുടെ കയ്യില്‍ നിന്നും അടുത്ത പണി വാങ്ങണ്ട എന്ന് വിചാരിച്ചു തിരിച്ചു ബൈക്കിന്‍റെ അടുത്ത് വന്നു കയ്യിലും മേലും പറ്റിയ മണ്ണും പൊടിയും തട്ടി കളയുമ്പോള്‍ പുറകെ അവളുടെ പാദസരത്തിന്‍റെ കിലുക്കം കേട്ടു.
അവലടുത്തെത്തിയതും പൊടുന്നനെ തിരിഞ്ഞു കടന്നു പിടിച്ചു ചെവിയില്‍ ചെറിയ ഒരു ശിക്ഷ നല്‍കുമ്പോള്‍.
"ഇയ്യോ വിടൂ ഞാന്‍ ചുമ്മാ ചെയ്തതാ, ഇനി ചെയ്യില്ല ഓപ്പോളേ ഓടിവായോ" എന്നും പറഞ്ഞു കരയുന്ന അവളെ വിട്ടു അല്പം ദേഷ്യത്തോടെ ബിക്കിനടുത്തെയ്ക്ക് പോകുന്ന എന്‍റെ കയ്യില്‍ കടന്നു പിടിച്ച് വിഷമത്തോടെ "പോകല്ലേ സാറെ ഞാന്‍ ചുമ്മാ ഒരു രസത്തിനു ചെയ്തതാ" എന്ന് പറഞ്ഞു എന്‍റെ പിണക്കം മാറ്റാന്‍ ശ്രമിക്കുന്ന ആ കുഞ്ഞി പെങ്ങളുടെ മുഖം എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
(ആദ്യമായാണ് സ്വപ്നത്തില്‍ കാണുന്ന ഒരു മുഖം മനസ്സില്‍ ഇത്രയും പതിഞ്ഞിരിക്കുന്നത്.)

അവളുടെ കയ്യും പിടിച്ച് ഉമ്മറത്തു കയറി ചൂരല്‍കസേരയില്‍ ഞെനിളിഞ്ഞിരുന്നു സൂര്യയുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ വാ തോരാതെയുള്ള അവളുടെ സംസാരത്തിന് അഴക്‌ വര്‍ദ്ധിപ്പിക്കുന്ന നുണക്കുഴികളും, സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ തന്മയത്തത്തോടെ മുഖത്ത് മിന്നിമായുന്ന ഭാവമാറ്റങ്ങളുമെല്ലാം എന്നെ ഗതകാല സ്മരണകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.. അങ്ങനെ അന്തം വിട്ടു അവളുടെ വാഗ്വാദങ്ങള്‍ കേള്‍ക്കാതെ മൂളിയും ഇരിക്കുന്ന എന്‍റെ അടുത്ത് വന്നു "എന്താ ആലോചിക്കുന്നെ ഏട്ടന്‍ ഇപ്പോള്‍ വരും കേട്ടോ?" എന്ന ലക്ഷ്മിയുടെ ചോദ്യം ആണ് വര്ത്തമാനകാലത്തിലെയ്ക്ക് എന്നെ മടക്കി കൊണ്ട് വന്നത്.
"ഏയ്‌ ഒന്നുമില്ല ചുമ്മാ ഞാന്‍ നമ്മുടെ സൂര്യയെകുറിച്ച്‌ ആലോചിക്കുകയായിരുന്നു. ഇവള്‍ക്കിനീയും പക്വത ആയില്ലേ ലക്ഷ്മി? ഓ അത് ചോദിയ്ക്കാന്‍ പറ്റിയ ആളു ആദ്യം നിനക്ക് പക്വത വരണ്ടേ എന്നിട്ട് വേണ്ടേ അനിയത്തിയുടെ കാര്യം ചോദിയ്ക്കാന്‍ അല്ലേ?" എന്ന എന്‍റെ കളിയാക്കലിന് ചിരിച്ചുകൊണ്ട് അകത്തോട്ടുപോയ അവളുടെ കാര്യം ഓര്‍ത്തപ്പോള്‍ കയ്യില്‍ എന്തോ ഒരു വേദന ആഹാ ഇവിടെ കഥാനായികയുടെ ബഹളങ്ങള്‍ മൈന്‍ഡ് ചെയ്യാതിരുന്നതിന്‍റെ കിട്ടിയ ശിക്ഷ അവളുടെ കൂര്‍ത്ത നഖങ്ങള്‍ എന്‍റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങുന്നു ദൈവമേ ഇവള്‍ ഇന്ന് മിക്കവാറും എന്‍റെ വയ്ക്കരിയിടുമോ?

ഞാന്‍ : വിട് മോളെ കൈ വേദനിക്കുന്നു...

സൂര്യ : വിടില്ല എന്‍റെ വാക്ക് കേള്‍ക്കാതെ ഒപ്പോളിനോട് പഞ്ചാരയടിച്ചതെന്തിനാ? ഏട്ടന്‍ വരട്ടെ ഇന്ന് രണ്ടിനേം ഞാന്‍ ശരിയാക്കിത്തരാം.

ദൈവമേ ഇവള്‍ എന്നെ കൊലയ്ക്ക് കൊടുക്കുമോ ബ്രാഹ്മണ ശാപം വാങ്ങി തരുമോ?
ദാണ്ടെ പറഞ്ഞു തീര്‍ന്നില്ല അവന്‍ വന്നു ടൊയോട്ട കാറില്‍ നിന്നും എല്ലും തോലുമായ ഒരു രൂപം ഇന്സേര്റ്റ്‌ ചെയ്ത ഒരു മുരിങ്ങക്കോല്‍ പുറത്തോട്ടിറങ്ങി വന്നു.

"ഹാ നീ എപ്പോള്‍ വന്നു"
"കുറച്ചു നേരമായി നീ എന്താ വരന്‍ വിളിച്ചു പറഞ്ഞത്"

"ആ നീ ഇരിക്ക് ഞാന്‍ ഒന്ന് കുളിച്ചു വിലക്ക് വച്ചിട്ട് വരാം സൂര്യമോളേ വാ.. "

ഭാഗ്യം അങ്ങനെ ആ വേദനിപ്പിക്കുന്ന കായ്കള്‍ എന്നില്‍ നിന്നും മാറി പോയപ്പോള്‍ തെല്ലോരാശ്വാസം തോന്നി. മനസ്സില്‍ ചിരിയാണ് വന്നത്. ഇവള്ക്കിനി ശരിക്കും പതിനേഴു വയസ്സ് ആയില്ലെന്നുണ്ടോ? ഒരു പക്വതയും ഇല്ലാതെ കളിച്ചു നടക്കുന്നു..
വീണ്ടും ഈ ഉമ്മറക്കോലായില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകത്ത് സൂര്യയുടെ വക നാദസ്വര കച്ചേരി മുഴങ്ങുന്നുണ്ടായിരുന്നു ഉത്തരം മുട്ടുമ്പോലുള്ള ഹരിയുടെ പൊട്ടിച്ചിരികളും. ഹ്മം പാവങ്ങള്‍..
ഇന്ന് മിക്കവാറും പാതിരാത്രിയായാലും പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
പരന് തീരും മുന്‍പ്‌ എന്‍റെ പിതാമഹന്‍ സാക്ഷാല്‍ മംഗലത്ത് വീട്ടില്‍ ജോണ്‍സന്‍ തിരുമേനികളുടെ ടെലിഫോണ്‍ സന്ദേശം
തിരുമേനികള്‍ അന്തിക്ക് ഏതോ കേരള കുടിവെള്ള കോര്‍പ്പോറെഷന്‍ വക അമൃത് നന്നായി സേവിച്ചിരിക്കുന്നു. ഇന്നും വീട്ടില്‍ പുള്ളിക്കാരന്റെ വക ഒപ്പനയും എന്‍റെ പോന്നമ്മച്ചിയുടെ വക ഓട്ടം തുള്ളലും റെഡി ഹ ഹ ഹ..

കല്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ എന്‍റെ അടുത്ത് അവള്‍ ലക്ഷ്മി, എന്‍റെ ലക്ഷ്മി,
മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ഒരനശ്വര പ്രണയത്തിന്‍റെ ജീവിക്കുന്ന രക്ത സാക്ഷികള്‍.
എന്നെ ജീവന് തുല്യം സ്നേഹിച്ചിട്ടും വിധിയെ പഴിച്ചു കണ്ണീര്‍ വാര്‍ക്കുന്ന പാവം പെണ്‍കുട്ടി.
പ്രസാദമയമായ ആ മുഖത്ത് നോക്കി "എന്താ ലക്ഷ്മി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിന് മറുപടി ഒരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു എന്തിനാണ് അവള്‍ എന്നെ നോക്കിയതെന്നും എന്താണ് അവള്‍ക്കെന്നോട് പറയാനുണ്ടായിരുന്നതെന്നും അവളുടെ ആ കണ്ണുകളില്‍ വ്യക്തം..
എന്‍റെ ദൈവങ്ങളെ നിങ്ങള്‍ എന്തിനു ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നു.
"ദൈവമേ നീ മനപ്പൂര്‍വ്വം മരിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പോവുകയാണോടാ" എന്നാ എന്‍റെ കൂട്ടുകാരന്‍ ബിജുവിന്‍റെ ചോദ്യം ചിരിച്ചു തള്ളി. കെട്ടുന്നെങ്കില്‍ അവളെ അല്ലങ്കില്‍ ബ്രഹ്മചാരി എന്നാ എന്‍റെ മറുപടി കേട്ട് കണ്ണ് മിഴിച്ചിരിക്കുന്ന അവന്‍റെ മുഖം ആണ് അപ്പോള്‍ ഓര്‍മയില്‍ ഓടി വന്നത്.

എങ്ങനെ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഒരിക്കലും അന്ഗീകരിക്കപെടാത്ത ഒരു പ്രമം.
എന്‍റെ പ്രാണന്‍ അവളാണെന്ന് ഞാന്‍ തിരിച്ചരിഞതെന്നായിരുന്നു...
അറിയില്ല.

ഓര്‍മകളുടെ ധൂമാപടലത്തില്‍ നിന്നും മാറ നീക്കി പുറത്തു വന്ന എന്‍റെ കയ്യില്‍ അന്നാദ്യമായി അവള്‍ സ്പര്‍ശിച്ചു. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ അവളുടെ ദേഹത്ത് സ്പര്‍ശിക്കുന്ന രംഗം.
അവളെന്‍റെ കയ്യും പിടിച്ച് വലിച്ചു എന്നെയും കൊണ്ടോടുകയാണ് നടുമുറ്റം കഴിഞ്ഞു ഗോവണികയറി ഞങ്ങള്‍ തട്ടിന്പുറത്തെത്തി..
കിതയ്ക്കുന്ന അവളും ആകുലമായ മനസ്സുമായി ഞാനും.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.

"മരിക്കാന്‍ പേടിയുണ്ടോ" എന്ന അവളുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ കുഴങ്ങി.
"എന്താ ലക്ഷ്മി? എന്തിനാപ്പോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ? എന്തുണ്ടായി ഇപ്പോള്‍ ഇങ്ങനെ ഒക്കെ ചിന്തിക്കാനും മാത്രം" എന്നുള്ള എന്‍റെ ചോദ്യങ്ങള്‍ക്ക് കണ്ണുനീര്‍ നിറഞ്ഞൊഴുകുന്ന മിഴികളുമായി
"നിയ്ക്ക് മതിയായി. ഇനിയും ഇങ്ങനെ ജീവിക്കാന്‍ വയ്യ മരിക്കുന്നെങ്കില്‍ നമുക്ക്‌ ഒരുമിച്ചു മരിക്കാം. ദിവസവും ഞാന്‍ വിളക്ക് വച്ചുള്ള എന്‍റെ പ്രാര്‍ത്ഥന ദൈവങ്ങളുടെകാതില്‍ കേള്‍ക്കുന്നില്ലായിരിക്കാം" എന്ന അവളുടെ വാക്കുകള്‍ നിശ്ചയ ധര്ദ്യത്തോട് കൂടി ഉള്ളതാണെന്ന് ബോധ്യമാക്കുന്നതായിരുന്നു.

അവളെ ആലിംഗനം ചെയ്യാനേ എനിക്കപ്പോള്‍ സാധിച്ചുള്ളൂ. അവളെ മാറോടു ചേര്‍ത്ത് ആ കണ്ണുനീര്‍ത്തുള്ളികള്‍ തുടച്ചു കളയുമ്പോള്‍ എന്‍റെ മനസ്സിലും മറ്റൊരു ചിന്തയുമില്ലയിരുന്നു.
തെല്ലൊന്നു ശാന്തമായ മനസ്സോടെ അവള്‍ തന്‍റെ കയ്യിലെ മുത്തുമാല എന്നെ എനിക്ക് നേരെ തുറന്നു കാണിച്ചുകൊണ്ട് പറഞ്ഞു
"ഈ മുത്തുമാല എന്‍റെ കഴുത്തില്‍ കെട്ടിത്തരണം ഇത് നമ്മുടെ താളികെട്ടായി മനസ്സില്‍ സങ്കല്‍പ്പിക്കണം."
ആ വെള്ള മുത്തുകള്‍ കോര്‍ത്ത മാല കൈകളില്‍ വാങ്ങി അവളുടെ കഴുത്തില്‍ കെട്ടിക്കൊടുക്കുമ്പോള്‍ മനസ്സില്‍ എന്തോ ഒരു പെരുമഴപെയ്തിറങ്ങിയ ശാന്തതയായിരുന്നു.
" എടാ!!! എന്നുള്ള വിളിയും എന്‍റെ കവിളത്ത് പൊട്ടിയ ഒരു അടിയുമായിരുന്നു അടുത്ത നിമിഷം.കുറച്ചു നേരത്തേയ്ക്ക് എനിക്കൊന്നും മനസിലായില്ല ഞാന്‍ യാഥാര്ത്യത്തിലേയ്ക്കിറങ്ങിവരുമ്പോള്‍ ഒറ്റമുണ്ടും ഉടുത്തു കൊടുങ്കാറ്റില്‍ ഇളകിയാടുന്ന മുളം തണ്ട് പോലെ. അവന്‍റെ നീണ്ട മുട്ടുകാല്‍ എന്‍റെ നെഞ്ചിന്‍ കൂട് ലകഷ്യമാക്കി പാഞ്ഞടുത്തു.
എന്‍റെ നെഞ്ചിന്‍റെ കൂട് തകര്‍ന്നു. ദൈവമേ ലക്ഷ്മി പറഞ്ഞ പോലെ ഇന്ന് തന്നെ മരണം സംഭവിക്കുമോ?
ഭാഗ്യത്തിന് ആ ഇടിയില്‍ എന്‍റെ പ്രാണന്‍റെ കിളി നെഞ്ചിന്‍ കൂട് തുറന്നു പുറത്തു വന്നില്ല..
ഇനി ഒരിടി കൂടി താങ്ങാന്‍ എന്‍റെ നെഞ്ചിനാവില്ല...
അടുത്ത ഇടിയ്ക്ക് അവന്‍ പാഞ്ഞടുക്കുമ്പോള്‍ എന്‍റെ ലക്ഷ്മി ഇടയില്‍ കയറി കൂടെ "ആദ്യം എന്നെ കൊല്ലു ഏട്ടാ എനിക്കിനിയും ഇത് കാണാന്‍ വയ്യ ഇയാളെ കൊല്ലുന്നതിനു മുന്‍പ്‌ മരിക്കാന്‍  അര്‍ഹദ എനിക്കാണ്" തകര്‍ന്നു നില്‍ക്കുന്ന അവനെയും അവളെയും ഈ രംഗം കണ്ടു ഭയന്നു നില്‍ക്കുന്ന സൂര്യമോളെയും നോക്കാന്‍ ആശക്തനായ ഞാന്‍ പയ്യെ എഴുന്നേറ്റ്ചുമരില്‍ ചാരി നിന്ന് വായിലൂടെ ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ മുണ്ടിനാല്‍ തുടചെടുത്തു. നിവര്‍ന്ന എന്‍റെ നേരെ കൊല്ലാനുള്ള ആവേശവുമായി നടന്നടുക്കുന്ന ഹരിയുടെ നേരെനിവര്‍ന്നു നിന്ന് സിനിമാ സ്റ്റൈലില്‍ അവസാനം പുലമ്പിയ ഡയലോഗ്കള്‍ എന്തായിരുന്നെന്നു ഓര്‍മയില്‍ വരുന്നില്ല. പക്ഷെ അവളെ ഞാന്‍ എന്‍റെ കയ്യില്‍ ചേര്‍ത്തു പിടിചിട്ടുണ്ടായിരുന്നു..
എവിടെ നിന്നോ വന്ന എന്‍റെ മതാപിതാക്കളുമുണ്ടായിരുന്നു ആ വേളയില്‍ ആ അസുലഭ മുഹൂര്‍ത്തത്തിനു സാക്ഷികള്‍ ആകുവാന്‍. (ഒരു വിവരവുമില്ലാത്ത സ്വപ്നം പെട്ടെന്ന് ആകാശത്തു നിന്നും പൊട്ടി വീണതാണോ എന്‍റെ അപ്പനും അമ്മയും ആ മച്ചിന്‍ മേലില്‍ ... എന്തരോ? എന്തോ?)
പക്ഷെ ഞാന്‍ ആ നിമിഷങ്ങളില്‍ എന്താണ് അവനോടും എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നത് എന്ന് മാത്രം എനിക്ക് ഓര്‍മയില്ല. അത് മാത്രം എന്‍റെ ഓര്‍മയില്‍ തെളിയുന്നില്ല.പക്ഷെ ബാക്കി എല്ലാം വ്യക്തികളെയും മറ്റും കൃത്യമായി മനസ്സില്‍ പതിഞ്ഞിപ്പോഴും കിടപ്പുണ്ട്.
ലക്ഷ്മിയുടെ കഴുത്തില്‍ ഞാന്‍ അണിയിച്ച ആ വരണമാല്യം നില വിളക്കിന്‍റെ പ്രകാശത്തില്‍ തിളങ്ങുന്ന രംഗത്തോട് കൂടി എന്‍റെ അലാറം ശബ്ദിക്കുകയും സ്വപ്നലോകത്ത് നിന്നും വിയര്‍ത്തു കുളിച്ചു ഞാന്‍ ഉണരുകയുമാനുണ്ടായത്.
സത്യം ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ തൊണ്ടയില്‍ ലക്ഷ്മി എന്ന വിളി ആയിരുന്നു. പരിസര ബോധം വീണ്ടെടുത്ത്‌ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ഞാന്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആ സ്വപ്നത്തില്‍ നിന്നും വിട്ടു മാറിയത് എങ്കിലും പൂര്‍ണ്ണമായി ഞാന്‍ ഇപ്പോഴും ആയ ഇല്ലത്ത് നിന്നും ലക്ഷ്മിയുടെ കണ്ണുനീരില്‍ നിന്നുമോന്നും വിട്ടു മാറി യാധര്ത്യത്തിലെയ്ക്ക് തിരിച്ചു വന്നിട്ടില്ല എന്നാ നഗ്ന സത്യം എന്‍റെ മനസ്സില്‍ ആകെ നിഗൂഡതകള്‍ നിറയ്ക്കുന്നു.
കുറച്ചു നാളുകള്‍ ആയി ഞാന്‍ തികച്ചും വ്യത്യസ്തങ്ങളും സന്കല്പത്തിനതീതങ്ങളും ആയ സ്വപ്‌നങ്ങള്‍ എന്‍റെ നിദ്രകളില്‍ വരുന്നതിന്‍റെ അര്‍ഥം എന്താണ്?
ലക്ഷ്മീ.... ആരാണ് നീ? എവിടെയാണ് നീ?... നിഗൂഡതകളുടെ ഈ താഴ്‌വരയില്‍ നിന്നെയും തേടി ഞാന്‍ അലയുന്നു..............

വിരഹത്തിന്‍ ഓര്‍മ്മകള്‍


നിഴലായ്‌ ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ ദാഹം പ്രിയേ....
ഒരു നാളെങ്കിലും ഒരുമിച്ചുവാഴാന്‍ മനസ്സില്‍ ദാഹം പ്രിയേ............

ഈ ഗാനം എപ്പോഴൊക്കെ കേള്‍ക്കുന്നുവോ ആപ്പോഴൊക്കെ ഞാന്‍ വികാരാധീനനാവുന്നു, എന്‍റെ കണ്ണുകള്‍ ഈറനാവുന്നു, എന്‍റെ മനസ്സിന്‍റെ ഭിത്തികളില്‍ ചോര പൊടിയുന്നു...

എന്താണ് ഇതിനു കാരണം?

അത്രമാത്രം ഞാന്‍ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല!!
ആത്മാര്‍ഥമായി, വിശ്വാസത്തോടെ ഞാന്‍ ആരെയും ഇത് വരെ സ്നേഹിച്ചിട്ടില്ല എന്നാണ് എന്‍റെ തോന്നല്‍. ആരുടേയും സ്നേഹത്തിനോ പ്രേമത്തിനോ ഞാന്‍ അധികം വിലയോ പ്രാധാന്യമോ കല്‍പ്പിച്ചിരുന്നില്ല എന്ന് തന്നെ പറയാവുന്ന ഒരവസ്ഥാവിശേഷം...
എന്നിട്ടും എന്തേ ഈ അക്ഷരശകലങ്ങള്‍ സംഗീതമായി എന്‍റെ കര്‍ണ്ണപുടങ്ങളില്‍ വന്നലയ്ക്കുമ്പോള്‍ ഞാന്‍ വികാര വിവശനായി ആരുടെയോ വിരഹത്തില്‍ തേങ്ങുന്ന മനസ്സുമായി വിഷമിക്കുന്നതെന്തിനു.....
ഒരുപക്ഷേ ഇത് സംഗീതത്തിന്‍റെ മാസ്മരിക ശക്തിയാണോ?
അങ്ങനെയാണെങ്കില്‍ ഞാന്‍ എത്രയോ വിരഹ ഗാനങ്ങള്‍ ശ്രവിച്ചിരിക്കുന്നു
അതിനോടൊന്നും തോന്നാത്ത ഒരു മാനസീകമായ വികാര വേലിയേറ്റം എന്നില്‍ ഉളവാക്കാന്‍ മാത്രം എന്ത് മായാജലമാണ് ആ ഗാനത്തില്‍ ഉള്ളത്.
ആ ഗാനം മാത്രമല്ല ആ സിനിമ ഒന്നടങ്കം എന്‍റെ മനസ്സിന്‍റെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുന്നതെന്തിനുവേണ്ടിയാണ് ??

ആ ചിത്രം ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്നെ വീണ്ടും വീണ്ടും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു...

ഞാന്‍ വീണ്ടും എന്താണ് നഷ്ടപെട്ടത് എന്നറിയാത്ത ഒരു അവസ്ഥ വിശേഷത്തില്‍, ആ നഷ്ടം എന്നില്‍ ഉണ്ടാക്കിയ നടുക്കത്തില്‍ നിന്നും ഇനിയും മോചനം ലഭിക്കാന്‍ ഇനിയുംഈ ഇരുട്ട് മൂടിയ അറയില്‍ എത്രകാലം കഴിച്ചു കൂട്ടണം...??

(ഇത് വെറും സാങ്കല്പികം മാത്രം. വിരഹം എന്ന ആ മഹാ വേദനയുടെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തിയ ചില ചോദ്യങ്ങളും സംശയങ്ങളും മാത്രം. നിങ്ങളുടെ അഭിപ്രയങ്ങല്‍ക്കായ്‌ ഞാന്‍ ഇവിടെ നിങ്ങളെ നോക്കിയിരിക്കുന്നു.)

ജോ മിസ്റ്റെരിയോ..

Wednesday, August 24, 2011

പ്രാണന്‍


കാല്പനീകതയുടെ പൂമരച്ചുവട്ടിലിരുന്നു ഞാന്‍ കണ്ട കിനാവുകള്‍ക്ക് മഴവില്ലിന്‍റെ നിറവും കാട്ട് കൈതപ്പൂവിന്‍റെ മണവും പകര്‍ന്നു നല്‍കിയത് നീ ആയിരുന്നു.
പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ കായ്ക്കാതെ പൂക്കാതെ കൊഴിഞ്ഞു വീണപ്പോള്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് നീ നടന്നകലുമ്പോള്‍ പ്രാണന്‍ ഇനിയും ബാക്കി നില്‍ക്കുന്ന എന്നെ നിന്‍റെ, ഞാന്‍ പണ്ട് എന്നില്‍ പ്രേമം നിറഞ്ഞൊഴുകിയപ്പോള്‍ പാടിപുകഴ്ത്തിയതും വര്‍ണ്ണിച്ചതുമായ ആ പാദങ്ങള്‍ കൊണ്ട് ചവുട്ടിയരച്ചു ഈ ജീവന്‍ എടുക്കാമായിരുന്നില്ലേ?
ഇനിയും നരകയാതനകള്‍ അനുഭവിക്കാന്‍ എന്തിനു വെറുതെ വിട്ടു?