Saturday, August 27, 2011

വിരഹത്തിന്‍ ഓര്‍മ്മകള്‍


നിഴലായ്‌ ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍ തഴുകാന്‍ ദാഹം പ്രിയേ....
ഒരു നാളെങ്കിലും ഒരുമിച്ചുവാഴാന്‍ മനസ്സില്‍ ദാഹം പ്രിയേ............

ഈ ഗാനം എപ്പോഴൊക്കെ കേള്‍ക്കുന്നുവോ ആപ്പോഴൊക്കെ ഞാന്‍ വികാരാധീനനാവുന്നു, എന്‍റെ കണ്ണുകള്‍ ഈറനാവുന്നു, എന്‍റെ മനസ്സിന്‍റെ ഭിത്തികളില്‍ ചോര പൊടിയുന്നു...

എന്താണ് ഇതിനു കാരണം?

അത്രമാത്രം ഞാന്‍ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നെനിക്കറിയില്ല!!
ആത്മാര്‍ഥമായി, വിശ്വാസത്തോടെ ഞാന്‍ ആരെയും ഇത് വരെ സ്നേഹിച്ചിട്ടില്ല എന്നാണ് എന്‍റെ തോന്നല്‍. ആരുടേയും സ്നേഹത്തിനോ പ്രേമത്തിനോ ഞാന്‍ അധികം വിലയോ പ്രാധാന്യമോ കല്‍പ്പിച്ചിരുന്നില്ല എന്ന് തന്നെ പറയാവുന്ന ഒരവസ്ഥാവിശേഷം...
എന്നിട്ടും എന്തേ ഈ അക്ഷരശകലങ്ങള്‍ സംഗീതമായി എന്‍റെ കര്‍ണ്ണപുടങ്ങളില്‍ വന്നലയ്ക്കുമ്പോള്‍ ഞാന്‍ വികാര വിവശനായി ആരുടെയോ വിരഹത്തില്‍ തേങ്ങുന്ന മനസ്സുമായി വിഷമിക്കുന്നതെന്തിനു.....
ഒരുപക്ഷേ ഇത് സംഗീതത്തിന്‍റെ മാസ്മരിക ശക്തിയാണോ?
അങ്ങനെയാണെങ്കില്‍ ഞാന്‍ എത്രയോ വിരഹ ഗാനങ്ങള്‍ ശ്രവിച്ചിരിക്കുന്നു
അതിനോടൊന്നും തോന്നാത്ത ഒരു മാനസീകമായ വികാര വേലിയേറ്റം എന്നില്‍ ഉളവാക്കാന്‍ മാത്രം എന്ത് മായാജലമാണ് ആ ഗാനത്തില്‍ ഉള്ളത്.
ആ ഗാനം മാത്രമല്ല ആ സിനിമ ഒന്നടങ്കം എന്‍റെ മനസ്സിന്‍റെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുന്നതെന്തിനുവേണ്ടിയാണ് ??

ആ ചിത്രം ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ ഈ ചോദ്യങ്ങള്‍ എന്നെ വീണ്ടും വീണ്ടും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു...

ഞാന്‍ വീണ്ടും എന്താണ് നഷ്ടപെട്ടത് എന്നറിയാത്ത ഒരു അവസ്ഥ വിശേഷത്തില്‍, ആ നഷ്ടം എന്നില്‍ ഉണ്ടാക്കിയ നടുക്കത്തില്‍ നിന്നും ഇനിയും മോചനം ലഭിക്കാന്‍ ഇനിയുംഈ ഇരുട്ട് മൂടിയ അറയില്‍ എത്രകാലം കഴിച്ചു കൂട്ടണം...??

(ഇത് വെറും സാങ്കല്പികം മാത്രം. വിരഹം എന്ന ആ മഹാ വേദനയുടെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തിയ ചില ചോദ്യങ്ങളും സംശയങ്ങളും മാത്രം. നിങ്ങളുടെ അഭിപ്രയങ്ങല്‍ക്കായ്‌ ഞാന്‍ ഇവിടെ നിങ്ങളെ നോക്കിയിരിക്കുന്നു.)

ജോ മിസ്റ്റെരിയോ..

No comments:

Post a Comment