Wednesday, August 31, 2011

പൊറോട്ടയും പ്രവാസിജീവിതവും

പൊറോട്ട പ്രവാസി ജീവിതത്തിന്റെ അതിന്‍റെ അന്തസത്തയെത്തന്നെ മാറ്റി മറിച്ചു
കാലം കോലം വരച്ചപ്പോള്‍ എവിടെ നിന്നോ ഉല്‍ഭവിച്ച പൊറോട്ട.
പ്രവാസിയുടെ ആഹാരങ്ങളില്‍ ഒരു പക്ഷെ ഏറ്റവും പ്രിയപ്പെട്ടതും വേണ്ടപ്പെട്ടതുമായ ഒരു അവശ്യവസ്തു.
ഒരു റിയാല്‍ അല്ലെങ്കില്‍ ഒരു ദിര്‍ഹം കൊടുത്തു രണ്ടോ മൂന്നോ പൊറോട്ട വാങ്ങി കഴിക്കുമ്പോള്‍ പ്രവാസി അനുഭവിക്കുന്ന ആത്മ നിര്‍വൃതി. കൂട്ടത്തില്‍ തലേന്നത്തെ പുളിച്ച സാമ്പാറോ മറ്റോ ഉണ്ടെങ്കില്‍ കാര്യം കുശാല്‍....
അങ്ങിനെ പൊറോട്ട തിന്നു ജീവിക്കുന്ന എത്ര ലക്ഷം പ്രവാസികള്‍....
സ്വന്തം ജന്മഗേഹത്തിന്‍റെ സ്മരണകളില്‍ മുഴുകി ജീവിതം തള്ളിനീക്കുന്ന മെഴുക് തിരികള്‍.
ജീവിതം ഇനിയുമിനിയും ഉരുകി ഉരുകി തീരുവാന്‍ വിധിക്കപ്പെട്ട ഹധഭാഗ്യര്‍..
നാട്ടില്‍ ലീവിന് വരുമ്പോള്‍ അത്തര്‍ പൂശി ഗമയോടെ നടക്കുന്ന അവന്‍റെ മനസ്സില്‍ വേദനയുടെ മൂടുപടലം മാത്രമായി നടക്കുന്ന മനുഷ്യക്കോലങ്ങള്‍.
സ്വന്തം കുടുംബത്തിന്‍റെ ഉന്നമനത്തിനും പുരോഗതിക്കുമായി നാടുകടന്നവര്‍.
ഏതാണ്ട് നീണ്ട മുപ്പത്തഞ്ച്‌ വര്‍ഷങ്ങളോളം പ്രവാസ്സജീവിതം നയിച്ച ഒരു സുഹൃത്ത്‌ തന്‍റെ ഗള്‍ഫ്‌ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്നുവെന്ന വാര്‍ത്ത ആഹ്ലാദവും സന്തോഷഭരിതവുമായിരുന്നു.
എയര്‍ പോര്‍ട്ടില്‍ ഞങ്ങളെ നോക്കി സന്തോഷവും എന്നാല്‍ സഹോദരങ്ങളെ പിരിയുന്ന വേദനയും നിറഞ്ഞ മിഴികളോടെ ഞങ്ങളെ നോക്കി കൈ വീശി കാണിക്കുന്ന ആ പാവം മനുഷ്യന് ഇനിയെങ്കിലും കുറച്ചു മനസ്സമാധാനവും സന്തോഷവും നല്‍കണമേയെന്നു സര്‍വേശ്വരനോട് പ്രാര്തിച്ചുപോയ നിമിഷങ്ങള്‍.

ആറു മാസക്കാലം വേണ്ടി വന്നില്ല തിരിച്ചു പുതിയ വിസയില്‍ ആ മനുഷ്യന്‍ ഇങ്ങോട്ട് വരാന്‍.
"വീട്ടിലാര്‍ക്കും എന്നെ ആവശ്യമില്ലെടാ, എന്‍റെ മാസാമാസം മുടങ്ങാതെ വരുന്ന ചെക്ക് വാങ്ങുമ്പോള്‍ മാത്രമേ അവര്‍ക്കൊക്കെ സന്തോഷം വരൂ" ഇതല്ലെടാ നമ്മുടെ സ്വര്‍ഗം ഇവിടെ ജീവിക്കാനല്ലെടാ സുഖം എന്നും പറഞ്ഞു കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്ന ചുടുകണ്ണുനീര്‍ തുള്ളികള്‍ ഞാന്‍ കാണാതിരിക്കുവാന്‍ പാട് പെടുന്ന ജോസേട്ടന്‍റെ ആ മുഖം എന്‍റെ മനസ്സിലെ മറക്കാത്ത ഓരോര്മ്മയാണ്. ജീവിക്കുന്ന രക്തസാക്ഷിയായി ഇന്നും അയാള്‍ ഈ മണലാരണ്യത്തില്‍ ജോലി ചെയ്യുന്നു. വാര്‍ധക്യകാല അസുഖങ്ങള്‍ ബാധിച്ചിട്ടും ഞാന്‍ ഇന്നും ചെറുപ്പക്കാരന്‍ ആണെന്ന് പറഞ്ഞു ഓടി നടക്കുന്ന ഒരു നല്ല മനുഷ്യന്‍.

ഇതൊരു കഥയല്ല ജീവിത യാതര്ത്യങ്ങളെ ഞാന്‍ തൊട്ടറിഞ്ഞ നിമിഷങ്ങള്‍ ഇടറുന്ന മനസ്സോടെയും കണ്ണുനീരോടും കൂടി ഞാന്‍ നിങ്ങളോട് പറയുന്നത് നിങ്ങള്‍ക്കും ഇങ്ങനെയൊരു സുഹൃത്തോ ബന്ധുവോ ഉണ്ടെങ്കില്‍ മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ്.
നീറിപുകയുന്ന പ്രവാസികള്‍ക്കിടയില്‍ ഞാനും ഒരു പ്രവസിയാണെന്ന് ഓര്‍മിക്കുക
ഒരിക്കല്‍ ജോസ് ചേട്ടനെപ്പോലെ എന്‍റെ കഥയും നിങ്ങള്‍ കേള്‍ക്കേണ്ടി വന്നേക്കാം..

No comments:

Post a Comment