Wednesday, April 11, 2012

മിന്ന്

ഇന്നലെ ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു.

കുറെ നാള്‍ ആയി ഇങ്ങനെ പറയണം പറയണം എന്ന് വിചാരിക്കുന്നു.
ഇന്നലെ എല്ലാം പറയാന്‍ ഒരു സന്ദര്‍ഭം ഒത്തു വന്നു.

അങ്ങനെ ഞാന്‍ അമ്മയോട് ആദ്യം ആ കാര്യം അങ്ങവതരിപ്പിച്ചു.

"അമ്മേ വയസ്സ് കൂടി കൂടി വരുന്നു. ഒരു വിവാഹത്തെപറ്റി ഞാന്‍ ചിന്തിച്ചു തുടങ്ങി...."

ഉടനെ അമ്മ മൊഴിഞ്ഞു " ആഹാ നല്ല കാര്യം. പക്ഷേ ...ഞാന്‍ ചിന്തിച്ചു തുടങ്ങിയിട്ടില്ല..." 

നിശബ്ദമായ കുറച്ചു നിമിഷങ്ങള്‍ക്ക്‌ ശേഷം അമ്മ ഫോണ്‍ അപ്പന് കൈമാറി.

അപ്പന്‍ അങ്ങേതലയ്ക്കല്‍. "മകനേ, നിന്നോട് അപ്പന്‍ നിന്‍റെ ഇരുപത്തി ഒന്നാം വയസ്സില്‍ കെട്ടിക്കോ എന്ന് പറഞ്ഞതല്ലേ?,
നിന്നെ പെണ്ണും കാണിച്ചു.., 

നീയല്ലേ രായ്ക്ക് രാമാനം പെട്ടിയും കിടക്കയും എടുത്ത്‌, സൗദിയിലേയ്ക്ക്‌ പോയത്‌... അന്ന് നിന്‍റെ ഡയലോഗ് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നുണ്ട്. കാശ് സമ്പാദിച്ചേ മിന്നു കേട്ടൂ എന്ന് പറഞ്ഞ നിനക്കിപ്പോള്‍ എന്നതാ ഇങ്ങനെ തോന്നാന്‍.??

സമ്പാദ്യം ഒന്നും ആയിട്ടില്ല മോന്‍ ഒരു രണ്ട് വര്‍ഷം കൂടി ക്ഷമിക്കു... ഓക്കേ?"

അപ്പനോട് ഒക്കെ പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ഞാന്‍ കുറെ നേരം കിടന്നു ആലോചിച്ചു.



നഷ്ടസ്വപനങ്ങളെ തഴുകി തലോടി ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

ഇന്ന് രാവിലെ ദാണ്ടെ വീട്ടീന്നു ഫോണ്‍, കല്യാണ ആലോചനയുമായി എന്‍റെ പ്രോഡ്യുസര്‍.. (അപ്പന്‍))  എങ്ങോട്ടോ പോയിരിക്കുന്നു എന്ന്.

അങ്ങനെ എന്‍റെ കൂട്ടുകാരന്‍ വീണ്ടും പറഞ്ഞു "ആ, ഏതോ ഒരു വീട്ടിലെ പാവം പെണ്‍കുട്ടി.. 



ഇതിലും വലുത് എന്തോ വരാന്‍ ഇരുന്നതാ എന്ന് കരുതി സമാധാനിക്കാം... 
അല്ലെങ്കില്‍ തന്നെ കഷ്ടകാലം ഓട്ടോ പിടിച്ചായാലും വരും എന്നല്ലേ?"

പുല്ല് ഇനി അവനോടു ഞാന്‍ ഒരു കാര്യവും പറയില്ലെന്ന് തീരുമാനിച്ചു.

1 comment: