Wednesday, April 11, 2012

സത്യം

സത്യങ്ങള്‍ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു,
ശ്യൂന്യതയില്‍ ഞാന്‍ മീന്‍പിടിക്കാന്‍ ഇറങ്ങും
സങ്കുചിതങ്ങള്‍ വികസിച്ച് വിജ്രുംബിച്ചു നില്‍ക്കുമ്പോള്‍ അവയെ നോക്കി
പുച്ഛത്തോടെ,
പ്രണയം മുറിച്ച് കിലോയ്ക്ക് പത്തിന് വില്‍ക്കും.
എന്‍റെ ആത്മവിസ്ഫോടനങ്ങള്‍ ബഹിസ്ഫുരണങ്ങള്‍ ആയി എന്നെ നോക്കി
കോക്രി കാട്ടുമ്പോള്‍, മുഖം പൊത്തി കരയാതെ ഞാന്‍ അവയോട് പൊരുതി
തോല്‍ക്കും.
തോല്‍വി എന്‍റെ സന്തതസഹചാരി ആണെങ്കിലും അവനെ ഞാന്‍
വെറുക്കുന്നു.
വെറുത്ത് വെറുത്ത് അവസാനം അതൊരു കൊലപാതകത്തിലേക്ക് എന്നെ
നയിക്കുമ്പോള്‍ ഞാന്‍ ഏകാന്തപഥികന്‍ ആയ ഒരു ആന്യന്‍ ആകുന്നു.
ഇനിയും യുധക്കളങ്ങളില്‍ രക്തം വാര്‍ന്നൊലിക്കുന്ന ഈ
പ്രക്രിയയില്‍ ഞാന്‍ ആനന്ദം കൊള്ളുന്നു.

No comments:

Post a Comment